സ്ട്രെസ് മൂലം ലൈംഗികശേഷി നഷ്ടപ്പെട്ടു, ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിക്കെതിരെ പരാതിയുമായി ഇന്ത്യക്കാരനായ പി എച്ച് ഡി വിദ്യാർത്ഥി !

Last Modified വ്യാഴം, 30 മെയ് 2019 (20:02 IST)
പഠനത്തിലെയും ജോലിയിലെയും സ്ട്രെസ് പലതരത്തിൽ നമ്മെ ബാധിച്ചിട്ടുണ്ട്. എന്നാൽ റിസേർച്ച് ചെയ്യുന്നതിനിടെ ഉണ്ടായ ടെൻഷനും സ്ട്രെസും കാരണം തന്റെ ലൈംഗിക ശേഷി തന്നെ 'നഷ്ടപ്പെട്ടു എന്നുകാട്ടി ഇന്ത്യക്കാരനായ റിസേർച്ച് സ്കോളർ ഓസ്ട്രേലിയയിലെ ജേയിംസ് കുക്ക് യൂണിവേഴ്സിറ്റിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിരിക്കുകയണ്.

3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ടാണ് യൂണിവേഴ്സിറ്റിയിലെ മുൻ പി എച്ച് ഡി സ്കോളർ ആയിരുന്ന കുൽദീപ് മാൻ കോടതിയെ സമീപിച്ചിരിക്കുന്നത്. 2015ലാണ് കുൽദീപ് ജെയിംസ് കുക്ക് യൂണിവേർസിറ്റിയിൽ സോഷ്യൽ സയൻസിൽ പി എച്ച് ഡിക്ക് ജോയിംസ് ചെയ്യുന്നത്. എന്നാൽ റിസേർച്ച് പേപ്പറിൽ പ്ലേജറിസം കണ്ടെത്തിയതിനെ തുടർന്ന് കുൽദീപിനെ യൂണിവേർസിറ്റിയിൽനിന്നും പുറത്താക്കുകയായിരുന്നു.

ഇതിലുള്ള ടെൻഷനും സ്ട്രെസും കാരണം തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടു എന്നാണ് കുൽദീപ് ആരോപിക്കുന്നത്. 'യൂണിവേർസിറ്റി എന്നെ പുറത്താക്കിയതോടെ എന്റെ ജീവിതവും കരിയറും അവസാനിച്ചു, എന്റെ സ്വകാര്യ അവയവത്തിൽ രക്തയോട്ടം പോലും അനുഭവപെടുന്നില്ല' കുൽദീപ് അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി.

തനിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് പകരം തന്നെ മനപ്പൂർവം പരാജയപ്പെടുത്താനാണ് യൂണിവേർസിറ്റി ശ്രമിച്ചത് എന്നും. യൂണിവേർസിറ്റി ഈ തന്ത്രം തന്നോട് പ്രയോഗിച്ചില്ലായിരുന്നു എങ്കിൽ താൻ പി എച്ച് ഡി പൂർത്തിയാക്കുമായിരുന്നു എന്നും കുൽദീപ് ആരോപിക്കുന്നുണ്ട്. കേസുമായി ഓസ്ട്രേലിയയിലെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുൽദീപ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :