ഇഷ്ടവരനെതന്നെ സ്വന്തമാക്കാം, വഴി ഇതാണ്

Last Modified വ്യാഴം, 30 മെയ് 2019 (20:25 IST)
മനസിലാഗ്രഹിക്കുന്നതുപോലെയുള്ള മംഗല്യം സിദ്ധിക്കുന്നതിനായി വെള്ളിയാഴ്ച വൃതം നോൽക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നാണ് വിശ്വാസം. ജീവിതത്തിൽ ഐശ്വര്യം നിറക്കുന്നതിനും ശ്രേഷ്ഠമായ ഒരു വൃതം കൂടിയാണ് വെള്ളിയാഴ്ച വൃതം.

വളരെ ലളിതമായ ഒരു വൃതമാണ് വെള്ളിയാഴ്ച വൃതം. സാധാരണ വൃത ചര്യകൾ അനുസരിച്ച് വെള്ളിയാഴ്ച ദിവസങ്ങളിൽ ഈശ്വരധ്യാനത്തോടെ ഉപവാസമിരിക്കുന്നതാണ് വെള്ളിയാഴ്ച വൃതം. വൃതം എടുക്കുന്ന വെള്ളിയാഴ്ചകളിൽ അന്നപൂർണേശ്വരി, ലക്ഷ്മീദേവി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്.

ക്ഷേത്ര ദർശന സമയത്ത് ദേവതകൾക്ക് വെള്ള പൂക്കൾ അർപ്പിക്കുന്നത് കൂടുതൽ ഫലം ചെയ്യും എന്നാണ് വിശ്വാസം സാധിക്കുമെങ്കിൽ ഉപവാസമായി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടുന്നതും നല്ലതാണ്. ശുക്രദശാകാലത്തെ ദോഷപരിഹാരങ്ങൾക്കായി എടുക്കാവുന്ന വൃതംകൂടിയാണ് വെള്ളിയാഴ്ച വൃതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :