അനുബന്ധ വാര്ത്തകള്
- ജനങ്ങളാൽ പരാജയപ്പെട്ടവർ ജനങ്ങളെ സേവിക്കുന്ന മന്തിമാരാവുമ്പോൾ, ദിസ് ഈസ് കോൾഡ് ഇന്ത്യൻ പൊളിറ്റിക്സ് !
- ലോകകപ്പിനെ പ്രേക്ഷകരിലെത്തിക്കാൻ പ്രത്യേക പരിപാടികളുമായി ബിബിസി ഏഷ്യ
- സ്വർണക്കടത്തിൽ അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല, തെറ്റായ പ്രചരണങ്ങൾ വേദനിപ്പിക്കുന്നു എന്ന് ഭാര്യ ലക്ഷ്മി
- കടലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ഭീതിപരത്തി പുതിയ കണ്ടെത്തൽ
- ഇന്ത്യൻ വിപണിയിലേക്ക് കുതിച്ചുകയറാൻ ഹെക്ടർ തയ്യാർ, ബുക്കിംഗ് ജൂൺ 4ന് ആരംഭിക്കും, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !
തീവ്രവാദികളുടെ വേഷത്തിൽ സിഗററ്റ് വാങ്ങാൻ പോയി, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് എട്ടിന്റെ പണി !
സിനിമാ ചിത്രീകരണത്തിനിടെ തീവ്രവാദികളുടെ കോസ്റ്റ്യൂം ധരിച്ച് സിഗരറ്റ് വങ്ങാൻ സെറ്റിനിന്നും പുറത്തുപോയ ജൂനിയ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് എട്ടിന്റെ പണി. തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച്. രണ്ട് ജൂനിയർ ആർട്ടിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ തീവ്രവാദികൾ എന്ന് തോന്നിക്കുന്ന രണ്ട് പേർ ഗ്രാമത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഗ്രാമവാസികൾ നൽകിയ വിവരത്തെ തുടർന്ന് ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അരമണിക്കൂറോളം ഗ്രാമത്തിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജിൻവാല, അർബാസ് ഖാൻ എന്നീ രണ്ട് യുവാക്കളെയണ് പൊലിസ് പിടികൂടിയത്. പിന്നീട് വിവരങ്ങൾ അന്വേഷിച്ചതോടെ ഇരുവരും ജൂനിയർ ആർട്ടിസ്റ്റുകളാണെന്നും. സിനമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തുവന്നതാണെന്നും വ്യക്തമായത്.
ഹൃത്വിക് റോഷനും ടൈഗർ ഷറോഫും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ് ഇരുവരും. ചിത്രീകരണത്തിനിടയിൽ അതേ കോസ്റ്റ്യൂമിലും മേക്കപ്പിലും സെറ്റിൽനിന്നും പുറത്തെത്തിയതോടെ ആളുകൾ സംശയിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമായ രേഖകളുമായി എത്തിയതോടെ ഇരുവരെയും വിട്ടയക്കും എന്ന് പൊലീസ് വ്യക്തമാക്കി.