പവിത്രം

ആര്‍. രാജേഷ്

P.S. AbhayanWD
ഇതാദ്യമായാണ് ഒരാളോട് ഇങ്ങനെയൊരു ഇഷ്ടം തോന്നിയത്. വാക്കുകള്‍ കിട്ടാതെ കുഴറേണ്ടി വരുന്നതും ആദ്യമായിത്തന്നെ. നിരഞ്ജനയെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സുഖമുള്ള ഓര്‍മകളായി മനസില്‍ ഒഴുകിയെത്തി. കോളജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനുള്ള കഥ തിരുത്തി തരണമെന്നു പറഞ്ഞ് സമീപിച്ച് നിരഞ്ജന. കോളജ് ടൂറിനിടെ ഉറക്കം വരാതെ പുറം കാഴ്ചകളില്‍ ഭ്രമിച്ചിരിക്കെ കലപില കൂട്ടിയ നിരഞ്ജന. പിന്നെ, തോളില്‍ ചാരി ഉറങ്ങിയ നിരഞ്ജന. സര്‍വകലാശാല നടത്തിയ ചെറുകഥാ മത്സരത്തില്‍ ജേതാവായപ്പോള്‍ കോളജില്‍ അഭിനന്ദനായോഗം സംഘടിപ്പിച്ചതും ഇതേ നിരഞ്ജന തന്നെ.

എങ്ങനെ കത്തു തുടങ്ങണം എന്നറിയാതെ ഹരി കുഴങ്ങി. അക്ഷരങ്ങള്‍ പേനയുടെ തുമ്പില്‍ നിന്ന് കടലാസിലേയ്ക്കിറങ്ങാന്‍ വിസമ്മതിക്കുന്നു.

പ്രിയപ്പെട്ട നിരഞ്ജനയ്ക്ക്,
മഴ തോര്‍ന്നിട്ടും മാനം തെളിയാഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. പിന്നെ മഴവില്ല് വിരിഞ്ഞപ്പോള്‍ ഞാനുറപ്പിച്ചു, നിരഞ്ജനാ നീ എന്‍റേതാണെന്ന്. എനിക്കുടന്‍ നിന്നെ കാണണം...
സ്നേഹത്തോടെ,
ഹരി

കത്തു പൂര്‍ത്തിയാക്കി. ഒടുവില്‍ തന്‍റെ വിലാസം എഴുതി ചേര്‍ക്കാനും ഹരി മറന്നില്ല.

ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി കിട്ടാഞ്ഞ് ഹരി അസ്വസ്ഥനായി. രണ്ടു ദിവസംകൂടി കാത്തിരിക്കാന്‍ ഹരി തീരുമാനിച്ചു. എന്തായാലും പിറ്റേന്ന് നിരഞ്ജനയുടെ കത്തു വന്നു.

പാര്‍ക്കില്‍ ഒഴിഞ്ഞ മൂലയിലെ പായല്‍ പിടിച്ച ബെഞ്ചില്‍ ഹരി ഇടം പിടിച്ചു. അവള്‍ വന്നു. കൂട്ടിന് അനിയനുമുണ്ട്. അവന്‍ ഊഞ്ഞാലില്‍ കയറി വികൃതിയാരംഭിച്ചു.
''എന്താ ഹരീ...ഹരിക്കെന്തു പറ്റി? ഞാനൊരിക്കലും അങ്ങനെയൊന്നും കരുതിയിട്ടേയില്ല"".
''എനിക്കറിയാം...പക്ഷെ എന്‍റെ മനസ്...? ഇങ്ങനെയൊരു പെണ്ണിനെയാ ഞാന്‍ ആഗ്രഹിക്കുന്നത്. നിരഞ്ജനാ നിനക്കൈന്നെ ഇഷ്ടമല്ലേ?""

അവള്‍ ഒന്നും മിണ്ടാതെ നിന്നു.

'' പപ്പായ്ക്കൊപ്പം ടീ എസ്റ്റേറ്റിലേയ്ക്ക് പോവുന്നു...അവിടെയൊരു അക്കൗണ്ടന്‍റിന്‍റെ ഒഴിവുണ്ടെന്നു പറഞ്ഞ് പപ്പാ നിര്‍ബന്ധിക്കുന്നു.""
'' ഹരിയുടെ കഥയും കവിതയുമൊക്കെ ഇരുട്ടിലായോ?"
'' മറ്റെന്തെങ്കിലും ജോലി കിട്ടുന്നതു വരെ അവിടെ കൂടണം..."
''അപ്പോഴിനി പഠനം തുടരുന്നില്ലേ?""
'' ആര്‍ക്കറിയാം... നീലഗിരിയിലെ മഞ്ഞു മൂടിയ പ്രഭാതങ്ങളില്‍ നീ കൂടെയുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തു നേടാന്‍...?
"ഹരീ, ഞാന്‍...''
"നിനക്കൈന്നെ ഇഷ്ടമല്ലേ?''
കളി മതിയാക്കി നിരഞ്ജനയുടെ അനിയന്‍ ഓടിയെത്തി. പോവാനായി അവന്‍ തിരക്കു കൂട്ടുന്നു.
"ഹരീ, ഞാന്‍ പോട്ടെ''
WEBDUNIA|
നിരാശനായി നില്‍ക്കുന്ന ഹരിയോട് ചേര്‍ന്ന് അവള്‍ പറഞ്ഞു: എനിക്ക് ഒത്തിരി ഇഷ്ടമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :