ക്യു‌ആര്‍‌എസ് കോഴിക്കോട്ടും

WEBDUNIA|

സംസ്ഥാനത്തെ പ്രമുഖ ഇലക്‌ട്രോണിക്‌സ്‌ ഹോം അപ്ലയന്‍സ്‌ വില്‍പ്പനക്കാരായ ക്യു.ആര്‍.എസ്‌ എന്ന കൊയിലോണ്‍ റേഡിയോ സര്‍വീസ് കോഴിക്കോട്ട് ശാഖ ആരംഭിക്കുന്നു. ഇതോടെ ക്യു.ആര്‍.എസിന് സംസ്ഥാനത്ത് മൊത്തം 20 ശാഖകളുണ്ടാവും.

ഇരുപതാമത്തെ ഇലക്‌ട്രോണിക്‌സ്‌ ഷോറൂം വെള്ളിയാഴ്‌ച രാവിലെ 10 ന്‌ കോഴിക്കോട്ട്‌ തുറക്കുന്നു. കോഴിക്കോട്‌ - കണ്ണൂര്‍ റോഡിലാണ് 15,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള എയര്‍ കണ്ടീഷന്‍ ചെയ്‌ത ഷോറൂം ആരംഭിക്കുന്നത്‌.

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കോഴിക്കോട് ഷോറൂമില്‍ ടി.വി, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ തുടങ്ങി ഹോം അപ്ലയന്‍സിന്‍റെയും ഇലക്‌ട്രോണിക്‌ ഉല്‌പന്നങ്ങളിലെയും ദേശീയ- അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകള്‍ ലഭ്യമായിരിക്കും എന്ന് ക്യു.ആര്‍.എസ് അധികൃതര്‍ അവകാശപ്പെട്ടു.

കോഴിക്കോട്ട്‌ സ്വദേശികള്‍ക്കായി ഉദ്‌ഘാടന ആഘോഷങ്ങളോട് അനുബന്ധിച്ച്‌ ഏറെ സമ്മാന ഓഫറുകളുമുണ്ട്‌. നിരവധി സമ്മാനങ്ങളാണ് ക്യു.ആര്‍.എസ് വാഗ്ദാനം ചെയ്യുന്നത്.

ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ലക്കി ഡിപ്പിലൂടെ എല്‍.സി.ടി. ടി.വി., ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, മൈക്രോവേവ്‌ ഓവന്‍, മൊബൈല്‍ഫോണ്‍ എന്നിവ നേടാം. കൂടാതെ ഡിസ്‌കൗണ്ട്‌ ഓഫറുകളുമുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :