ആക്രമണം: ആറ് പേര്‍ കസ്റ്റഡിയില്‍

തിരൂര്‍| M. RAJU| Last Modified വെള്ളി, 11 ഏപ്രില്‍ 2008 (10:30 IST)
തിരൂരില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പിടികൂടി. കഴിഞ്ഞ ദിവസമാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഷമീറിനെ വീട്ടില്‍ കയറി വെട്ടിയത്.

ഇന്ന് രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അനൂപിനെ മംഗലത്ത് വച്ച് വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഷമീര്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് ആക്രമിക്കപ്പെട്ടത്.

ഷമീര്‍ ഇപ്പോള്‍ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. നേരത്തെ ആര്‍.എസ്.എസ് - എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഇവിടെ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഇവിടെ സമാധാന അന്തരീക്ഷം ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ വീണ്ടും ഇവിടെ ആര്‍.എസ്.എസ് - എന്‍.ഡി.എഫ് ആക്രമണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. തിരൂരില്‍ കനത്ത പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :