യുഎസ്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ബില്‍

WEBDUNIA| Last Modified വെള്ളി, 11 ഏപ്രില്‍ 2008 (15:42 IST)
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കുന്നതിനെ എതിര്‍ക്കുന്ന എട്ട് രാജ്യങ്ങളെ ലക്‍ഷ്യം വച്ചുളള ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയും ഈ പട്ടികയില്‍ പെടുന്നു.

അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കുന്നതിനെ എതിര്‍ക്കുന്ന രാജ്യങ്ങളെ കുറിച്ച് 90 ദിവസം കൂടുമ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും വിസ നിഷേധിക്കാനും മറ്റും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

അക്കൌണ്ടബിലിറ്റി ഇന്‍ ഇമ്മിഗ്രന്‍റ് റിപാട്രിഷന്‍(എ ഐ ആര്‍) ആക്ട് 2008 നോട് അനുബന്ധിച്ചാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങളായ ചാര്‍ലി ഡെന്‍റ് മൈക്കല്‍ കാസില്‍ എന്നിവരാ‍ണ് ബില്‍ അവതരിപ്പിച്ചത്.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കന്‍ തെരുവുകളില്‍ കറങ്ങി നടക്കുകയാണ്. ഇവരുടെ മാതൃരാജ്യങ്ങള്‍ ഇവരെ തിരിച്ചെടുക്കുന്നതിന് വിസമ്മതിക്കുന്നതിനാലാണിത്.

ഫെബ്രുവരി 11, 2008 വരെ ഇന്ത്യ, ഇറാന്‍, ലാവോസ്, എന്‍ട്രിയ, വിയറ്റ്‌നാം, ജമൈക, ചൈന, എത്യോപ്യ തുടങ്ങി എട്ട് രാജ്യങ്ങളും കൂടി മൊത്തത്തില്‍ 139000 പേരെയാണ് തിരിച്ചെടുക്കാന്‍ വിസമ്മതിച്ചിട്ടുള്ളത്- കോണ്‍ഗസ് അംഗങ്ങള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :