പവിത്രം

ആര്‍. രാജേഷ്

WD
ബന്ധങ്ങള്‍ അങ്ങനെയൊക്കെയാണ്. ആഗ്രഹിക്കാത്തപ്പോള്‍ സംഭവിക്കും. നിനച്ചിരിക്കാതെ അവസാനിക്കുകയും ചെയ്യും. അഞ്ചു വര്‍ഷം മുന്‍പ് ഇതു പോലൊരു ഫെബ്രുവരിയിലാണ് മനസിലൊളിപ്പിച്ച പ്രണയം ഹരി നിരഞ്ജനയോട് വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിനൊടുവില്‍ വേദനയോടെ പിരിയുന്ന ദിനം. ഒരേ ക്ളാസില്‍ ഒന്നിച്ചുണ്ടായിട്ടും കാര്യമായി അടുപ്പമൊന്നും കാട്ടാത്ത ചില പെണ്‍കുട്ടികള്‍ കൂടി ഓട്ടോഗ്രാഫ് എഴുതിക്കാന്‍ വന്നപ്പോള്‍ ഹരിക്ക് ജാ‌ള്യത തോന്നി. കനം കുറഞ്ഞ വര്‍ണ്ണക്കടലാസുകളിലെ അക്ഷരങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മനസില്‍ വസന്തം തീര്‍ക്കും.

കഥയും കവിതയും ചിത്രരചനയും മാത്രമല്ല സമരമുഖങ്ങളും ഹരി ആസ്വദിച്ചിരുന്നു. ഇനി ജീവിത സമരമാണ്. ഒറ്റയ്ക്ക് പൊരുതാനുറച്ച ഹരിക്ക് പക്ഷേ, നിരഞ്ജനയുടെ മുന്നില്‍ മനമിടറി. അവള്‍ ഇനിയുമെന്തേ വൈകുന്നു? ഒടുവില്‍ അവള്‍ വരുന്നു; വാകമരം തണല്‍ വീഴ്ത്തിയ പാതയിലൂടെ. മനസ്സൊന്നു പിടച്ചു. ഇനിയും ഇതു പറയാനായില്ലെങ്കില്‍...

ചങ്ങാതിമാര്‍ ചേര്‍ന്ന് വലിയൊരു കേക്ക് മുറിച്ചു. കരഘോഷം. പിരിയുന്നത് ദുഖകരമെങ്കിലും ഈ നിമിഷങ്ങള്‍ ആസ്വദിക്കാതിരിക്കുന്നതെങ്ങനെ? നിരഞ്ജനയെ നോക്കി. കറുത്ത നിറത്തിലുള്ള ചുരിദാര്‍ അവള്‍ക്ക് നന്നായിണങ്ങുന്നു. ഹരി ശ്രദ്ധിക്കുന്നതു കണ്ട് അവള്‍ അടുത്തു ചെന്നു.

''എന്താ ഹരീ, പിരിയുന്നതിന്‍റെ വിഷമത്തിലാണോ?""
'അതെ, നിന്നെ പിരിയുന്നതിന്‍റെ വിഷമം" എന്നു മനസില്‍ പറഞ്ഞു.
''ഹരി എനിക്കൊന്നും കുറിച്ചു തന്നില്ല. ഞാന്‍ ഓട്ടോഗ്രാഫ് എടുത്തുകൊണ്ടു വരാം"".
തിരികെയെത്തിയ നിരഞ്ജന ഓട്ടോഗ്രാഫിനൊപ്പം കേക്കിന്‍റെ കഷണവും ഹരിക്കു നീട്ടി. ഹരി അതു വാങ്ങി.
'' ഇതിന്‍റെ പകുതി നിനക്കു തരട്ടെ നിരഞ്ജനാ?""
അവള്‍ തലയാട്ടി.
ഓട്ടോഗ്രാഫില്‍ നിറയെ കുറിപ്പുകള്‍. പച്ച നിറത്തിലുള്ള കടലാസ് തനിക്കുവേണ്ടി മാറ്റിയിട്ടിരുന്നതോ? അവള്‍ തന്നൈത്തൈന്നെ നോക്കി നില്‍ക്കുകയാണ്. അവന്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.

''എന്താ എഴുതേണ്ടത്?""
'' മനസിലെന്തോ അത്?""
'' എങ്കില്‍ ഈ താള്‍ മതിയാവില്ല...""
അവള്‍ ഒന്നും മനസിലാവാതെ ഹരിയെ നോക്കി.
അല്‍ പം സേവിച്ചിരുന്ന ചങ്ങാതിമാരില്‍ ചിലര്‍ കൊട്ടും പാട്ടുമായി രംഗം കൊഴുപ്പിക്കുന്നു.
'' ഇപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല. ഞാന്‍ നിനക്കൊരു കത്തയയ്ക്കാം. പോരേ?""
''എന്ന്?"" അവള്‍ക്ക് ആകാക്ഷ.
'' നാളെത്തന്നെ...""
''അതിനെന്‍റെ വിലാസം അറിയുമോ?""
WEBDUNIA|
അതൊക്കെ ഹരി എന്നേ അറിഞ്ഞു വച്ചിരിക്കുന്നു. കൂട്ടുകാരുടെ കണ്ണില്‍പ്പെടാതെ ഒഴിവായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :