അനുബന്ധ വാര്‍ത്തകള്‍
- നിപ്പ ഒഴിയുന്നില്ല, കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി രാജ്യത്ത് 19 ശതമാനം വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തി
- പോക്സോ നിയമത്തെ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ, 18 വയസിൽ തഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയാൽ ഇനി വധശിക്ഷ
- ഇക്കാര്യങ്ങൾ ചെയ്താൽ അത്തം നക്ഷത്രക്കാർക്ക് പുതുവർഷത്തിൽ സർവ്വൈശ്വര്യം !
- ഹണിമൂണിന് പോകുന്ന ദമ്പതികൾ പിരിയാൻ സാധ്യത കൂടുതലെന്ന് പഠനം, വില്ലനാകുന്നത് ലൈംഗികതയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ !
- ഈ അധോലോക നായകനോളം വരില്ല മറ്റാരും, ഡോൺ 3യുമായി കിംഗ് ഖാൻ വരുന്നു !
ഇനി തോന്നുംപോലെ ഓഫറുകൾ നൽകാനാകില്ല, ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെയുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേക നയത്തിന് കീഴിലാക്കി കേന്ദ്ര സർക്കാർ. നിലവിൽ ഓൻലൈൻ വ്യപാര രംഗത്തെ നിയന്ത്രിക്കാനായി പ്രത്യേക നിയമസംവിധാനം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ നിയമം 2019 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ തമ്മിലുള്ള കിടമത്സരം. നികുതി, ഉപഭോക്താക്കളുടെ സ്വകാര്യത, വ്യാപാര സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം എന്നതിനെയെല്ലാം സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ കോമേഴ്‌സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇനി ആതത് വെബ്സൈറ്റുകൽ വഴി വിൽക്കാനാകില്ല.
ഉത്പാദകരുമായി നേരിട്ട് ധാരണയിലെത്തി നടത്തുന്ന എക്സിക്യൂട്ടീവ് ഇടപാടുകൾക്കും ഇനി വിലങ്ങുവീഴും. നിലവിൽ ഈ കൊമേഴ്സ് സ്ഥാപനങ്ങളുടെ നിക്ഷേപം ലയനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നികുതിയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ നേരിടുന്നുണ്ട്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഇതിനു പരിഹാരമാകും.
അടുത്ത ലേഖനം