ഈ അധോലോക നായകനോളം വരില്ല മറ്റാരും, ഡോൺ 3യുമായി കിംഗ് ഖാൻ വരുന്നു !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (18:59 IST)
ബോളിവുഡിനെ വിസ്മയിപ്പിച്ച ഡോൺ പരമ്പരയുടെ മൂന്നാം ഭഗമായി എത്തുകയാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഷാരൂഖ് സിനിമകൾക്ക് തീയറ്ററുകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല.ഇത് ഭഗ്യ കഥാപാത്രത്തിലൂടെ നികത്താനാകും എന്നാണ് ഷാരൂഖ് കണക്കുകൂട്ടുന്നത്.

കിംഗ് ഖാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീറോ എന്ന ചിത്രം തീയറുകളിൽ വലിയ ആരവങ്ങൾ ഉയർത്തിയില്ല. ഈ
സാഹചര്യത്തിൽ വിജയം തിരികെപ്പിടിക്കാൻ പോലെയുള്ള മാസ് സിനിമകൾക്ക് മാത്രമേ സാധിക്കൂ എന്നാണ് ഷാരൂഖിന്റെ ആരാധകരും കരുതുന്നത്.

ഫര്‍ഹാന്‍ അഖ്തര്‍ തന്നെയാണ് ഡോൺ 3യും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. 2006ൽ പുറത്തിറങ്ങിയ ഡോണും 2011 പുറത്തിറങ്ങിയ ഡോൺ 2വും ബോളിവുഡിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായിഒരുന്നു. ഡോൺ 3 വരുന്നു എന്ന ആരാധകരിൽ ഏറെ ആകാംക്ഷ നിറച്ചുകഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :