പോക്സോ നിയമത്തെ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ, 18 വയസിൽ തഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയാൽ ഇനി വധശിക്ഷ

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 28 ഡിസം‌ബര്‍ 2018 (20:29 IST)
ഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ചെറുക്കുന്നതിനയുള്ള പോക്സോ നിയമത്തെ കൂടുതൽ കർശനവും ശക്തവുമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പോക്സോ നിയമ ഭേതഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 18 വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് വധശിഷ ഉൾപ്പടെ നൽകുന്ന രീതിയിലാണ് നിയമം ഭേതഗതി ചെയ്യുന്നത്.

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ പോക്സോ നിയമത്തിൽ ഭേതഗതി കൊണ്ടുവന്നിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഭേതഗതി വരുത്തിയിരുന്നു. എന്നാൽ രജ്യത്ത് വീണ്ടും കുട്ടികളോടുള്ള അതിക്രമങ്ങൾ വർധിച്ചതോടെ നിയമം കൂടുതൽ കാർക്കശ്യമുള്ളതാക്കാൻ കേന്ദ്ര സർക്കർ തീരുമാനിക്കുകയായിരുന്നു.

നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയത്. നിയമത്തിലെ ഏഴ് വകുപ്പുകളിലാണ് പ്രധാനമായും മാറ്റങ്ങൾ കൊണ്ടുവരുന്നത്. പീഡനത്തിന്റെ നിർവജനം കൂടുതൽ കൃത്യവും വ്യാപ്തിയുള്ളതുമാക്കും. ഇരയാകുന്ന കുട്ടികളുടെ പുനരധിവാസവും സ്വകാര്യതയും ഉറപ്പുവരുത്തിന്നതിനും ആരോഗ്യ സംരക്ഷണത്തിനും നിയമത്തിൽ വ്യവസ്ഥകൾ ഉണ്ടാകും. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്നതും, പ്രചരിപ്പിക്കുന്നതും സൂക്ഷികുന്നതു, ഗൌരവമായ കുറ്റമായി കണക്കാക്കുന്ന രീതിയിലാവും നിയമം ഭേതഗതി ചെയ്യുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :