അനുബന്ധ വാര്‍ത്തകള്‍
- തണ്ണീർമുക്കം ബണ്ടിൽ നിന്നും പെൺകുട്ടി കായലിലേക്ക് ചാടി; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു
- 2026 ഫുട്ബോൾ ലോകകപ്പ് വടക്കേ അമേരിക്കയിൽ
- റയൽ മാഡ്രിഡുമായി ധാരണയുണ്ടാക്കി; ലോകകപ്പ് കിക്കോഫിന് തൊട്ട് മുൻപ് സ്പെയിൻ പരിശിലകൻ പുറത്തേക്ക്
- നടി ദീപിക പദുകോൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു; കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
- കാമുകന് ജയിലിൽ ഹെറോയിൻ എത്തിച്ചു നൽകി; കോളേജ് വിദ്യാർത്ഥിനി പിടിയിൽ
ജിയോയെ കടത്തിവെട്ടി ബി എസ് എൻ എൽ; 149 രൂപക്ക് പ്രതിദിനം 4 ജി ബി ഡേറ്റ
ഐ പി എൽ സീസൺ ഓഫറിന് സമാനമായി ലോകകപ്പിനു ഓഫറുകൾ പ്രഖ്യാപിച്ച് കടുത്ത മത്സരത്തിലാണ് രാജ്യത്തെ ടെലികോം കമ്പനികൾ.149 രൂപക്ക് പ്രതിദിഒനം 3 ജിബി ഡേറ്റ ലഭ്യമാക്കുന്ന ജിയോയുടെ ഓഫറാണ് ഇതിൽ മികച്ചു നിന്നിരുന്നത് എങ്കിൽ ഇപ്പോൾ അതിലും ഒരു പടി മേലെക്ക് സഞ്ചരിച്ചിരിക്കുന്നു. ബി എസ് എൻ എൽ.
149 രൂപക്ക പ്രതിദിനം 4 ജി ബി ഡേറ്റ ലഭ്യമാക്കുന്നതാണ് ബി എസ് എൻ എലിന്റെ പുതിയ ഓഫർ. ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ബി എസ് എൻ എൽ ഈ ഓഫർ നൽകുക. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പുതിയ പ്ലാനിന് പേര് നാൽകിയിരിക്കുന്നത്.
നാല് ജി ബി ;ഡേറ്റ 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ഓഫർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫർ മുംബൈ, ഡെൽഹി സർക്കിളുകളിൽ ലഭിക്കില്ല എന്ന് കമ്പനി അറിയിച്ചു പുതിയ ഓഫറിൽ വോയിസ് കോളുകൾ എസ് എം എസ് സേവനങ്ങൾ എന്നിവ സൌജന്യമായിരിക്കില്ല.