Sumeesh|
Last Modified ബുധന്‍, 13 ജൂണ്‍ 2018 (17:02 IST)
ലോകകകപ്പ് കിക്കോഫിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്‌പെയിൻ
ഫുട്ബോൾ പരിശിലകൻ ജുലൻ ലൊപെറ്റുഗിയെ പുറത്താക്കി. സ്‌പനിഷ് ഫുട്ബൊൽ ഫെഡറേഷനാണ് പ്രധാന പരീശീലകനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയാൽ സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പരീശീലക സ്ഥാനം ഏറ്റെടുക്കാം എന്ന് ജുലെൻ മാഡ്രിഡുമായി കരാർ ഒപ്പിട്ടിരുന്നു. ഇതാണ് ജുലൻ ലൊപെറ്റുഗിയെ പുറത്താക്കാൻ കാരണം.
‘അദ്ദേഹത്തെ ഞങ്ങൾ സ്ഥാനത്ത് നിന്ന് നീക്കാൻ നിർബന്ധിതരായിരിക്കുന്നു. ഒരു നല്ല ഭാവി അദ്ദേഹത്തിന് ഞങ്ങൾ ആശംസിക്കുകയാണ്‘ എന്നാണ് ജുലൻ ലൊപെറ്റുഗിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് സ്‌പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലെസ് വ്യക്തമാക്കിയത്.
റയൽ മാഡ്രിഡ് പരിശീലകനായ ഇതിഹാസം താരം സിനദെയ്ൻ സിദാൻ നേരത്തെ റയലിന്റെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് ജുലൻ ലൊപെറ്റുഗി മാഡ്രിഡുമായി കരാർ ഒപ്പുവച്ചത്.