Sumeesh|
Last Modified ബുധന്‍, 13 ജൂണ്‍ 2018 (15:48 IST)
കൊൽക്കത്ത: ജയിലിൽ കഴിയുന്ന കാമുകന് ഹെറോയിൽ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ എത്തിച്ചു നൽകിയ കോളേജ് വിദ്യാർത്ഥിയായ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ സുസ്മിത മലാകറിനെയാണ് ദം ദം സെൺട്രൽ കറക്ഷൻസ് ഹോം അധികൃതർ പിടികൂടിയത്.
മയക്കുമരുന്ന് കേസിലും കൊലപാതക ശ്രമത്തിനും ശിക്ഷിക്കപീട്ട് ജെയിലിൽ കിടക്കുന്ന കാമുകൻ ഭഗീരഥ് സർക്കാരിനു വേണ്ടിയാണ് സുസ്മിത മയക്ക്മരുന്ന് കൊണ്ടുവന്നത്. ചൊവ്വാഴ്ച കാമുകനെ കാണാൻ എത്തിയ സുസ്മിത ഭഗീരഥിന് ടാൽകം പൌഡർ നൽകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇത് തടഞ്ഞ പൊലീസ് നടത്തിഒയ പരിശോധനയിലാണ് 200 ഗ്രാം ഹെറോയിനാണ് പൌഡർ ടിന്നിൽ ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയത്.
പിടികൂടിയ സുസ്മിതയെ ബുധനാഴ്ച കോടതിയിൽ ഹാജറാക്കി. മയക്കുമരുന്ന് കൊണ്ടുവന്നത് സഹതടവുകാർക്ക് കൂടി ഉപയോഗിക്കാനാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സുസ്മിത മയയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.