1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. deepika padukon

നടി ദീപിക പദുകോൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു; കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

വാർത്ത
മുംബൈ വാറോളിയിൽ ദീപിക പദുകോൻ തമാസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മുകൾ നിലയിൽ തീ പിടിത്തും. വാറോലി അപ്പാസാഗർ മറാത്ത ബർഗിലുള്ള ബ്യൂമോണ്ട് ടവേഴ്സിന്റെ മുകൾ നിലയിലാണ് തീപിടുത്തം ഉണ്ടായത്. 
 
കെട്ടുടത്തിന്റെ 33ആം നിലയിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് ആറ്‌ യൂണിറ്റ് അഗ്നി ശമന സേനയും അഞ്ച് ജമ്പോ ടാങ്കറുകളും എത്തിച്ച് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരികുകയാണ്. അതേസമയം അപകടം നടക്കുമ്പോൾ നടി ദീപിക പദുകോൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.  
 
അടുത്ത ലേഖനം
കാമുകന് ജയിലിൽ ഹെറോയിൻ എത്തിച്ചു നൽകി; കോളേജ് വിദ്യാർത്ഥിനി പിടിയിൽ