അനുബന്ധ വാര്‍ത്തകള്‍
- ക്രിപ്റ്റോകറൻസിയിൽ നിന്നും പേടിഎം പേയ്മെന്റ് ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പിൻവാങ്ങി
- ഐപിഒയ്ക്കൊരുങ്ങി അദാർ പൂനാവാലെയുടെ പിന്തുണയുള്ള വെൽനസ് ഫോറെവർ
- കൊവിഡ് ആശങ്കയിൽ കൂപ്പുകൊത്തി വിപണി, നഷ്ടപ്പെട്ടത് 1600ലേറെ പോയന്റ്
- കൊവിഡ് ആശങ്കയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി, സെൻസെക്സിന് നഷ്ടമായത് 1240 പോയിന്റ്
- സെൻസെക്സിൽ 521 പോയിന്റ് നേട്ടം, നിഫ്റ്റി 14,850ന് മുകളിലെത്തി
ഐപിഒ വഴി 22,000 കോടി സമാഹരിക്കാൻ പേടിഎം
ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎം 22,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒ നടത്താൻ ഒരുങ്ങുന്നു. 2010ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഇത്രയും വലിയ തുക വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
കോൾ ഇന്ത്യ സമാഹരിച്ച 15,475 കോടി രൂപയാണ് ഈകാലയളവിലെ റെക്കോഡ്.പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 ബോർഡ് യോഗത്തിൽ ഐപിഒയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായാണ് വിവരം. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ആന്റ് ഗ്രൂപ്പ്, ബെർക്ക്‌ഷെയർ ഹാത് വെ തുടങ്ങിയ ആഗോള നിക്ഷേപഭീമന്മാർക്ക് പേ ടിഎമ്മിൽ നിക്ഷേപമുണ്ട്. 3.5 കോടിയിലേറെ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.