അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:48 IST)
വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണികളിൽ കനത്ത നഷ്ടം. സെൻസെക്‌സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. 12 മണിയോടെ 1600 പോയിന്റ് സെൻസെക്‌സിന് നഷ്ടമായി. നിഫ്റ്റി 360 പോയന്റും താഴ്ന്നു.
ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്തെ കൊവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നതാണ് വിപണിയെ ബാധിച്ചത്. ഇന്നലെ 1.69 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്‌മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്‌മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.