1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vj chitra death case tamilnadu

സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

Vj Chithra
സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ചിത്രയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. കേസില്‍ നേരത്തേ ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റിലായിരുന്നു. 
 
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു വിജെ ചിത്രയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനു ശേഷം ചിത്രയും ഹേംനാഥും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ അഭിനയം നിര്‍ത്താന്‍ ഹേംനാഥ് നിര്‍ബന്ധിച്ചത് ചിത്രയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ചിത്രയുടെ ആത്മഹത്യക്കു പിന്നാലെ ഹേംനാഥ് ഡിസംബര്‍ 15ന് അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ചിത്രയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിലാണ് പുതിയ അന്വേഷണം വരുന്നത്.
അടുത്ത ലേഖനം
കൊച്ചുവേളി, എറണാകുളം, എറണാകുളം കന്യാകുമാരി; നാല് സ്വകാര്യ ട്രെയിനുകൾ കേരളത്തിലൂടെ