അനുബന്ധ വാര്‍ത്തകള്‍
- കാപ്പിറ്റോൾ കലാപം അതിഹീനമായ പ്രവർത്തി: പുതിയ സർക്കാർ ജനുവരി 20ന് അധികാരത്തിലെത്തുമെന്ന് ട്രംപ്
- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങൾ കുടിയ്ക്കരുത്, അറിഞ്ഞിരിയ്ക്കൂ... !
- പാലാ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരേണ്ടതില്ല: ശരദ് പവാർ കേരളത്തിലേയ്ക്ക്
- രണ്ട് മിനിറ്റിനുള്ളിൽ രണ്ടുലക്ഷം രൂപ വായ്പ; പെഴ്സണൽ ലോൺ സേവനവുമായി പേടിഎം
- 2021 Astrology Prediction: കർക്കിടകം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം: ദമ്പതികള്‍ മരിച്ചു
കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പന്തളം കടക്കാട് പള്ളിതെക്കതില്‍ നാസറുദ്ദീന്‍(56), ഭാര്യ സജിലാ ബീവി(45) എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ പനവേലി ജങ്ഷനു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും ദമ്പതികള്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മരുമകള്‍ സുമയ്യ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.