കൊച്ചുവേളി, എറണാകുളം, എറണാകുളം കന്യാകുമാരി; നാല് സ്വകാര്യ ട്രെയിനുകൾ കേരളത്തിലൂടെ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 8 ജനുവരി 2021 (07:59 IST)
കൊച്ചി: രാജ്യത്ത് സ്വകാര്യ ട്രെയിനുകളുടെ പട്ടിക തയ്യാറായി. വിവിധ ഡിവിഷനുകളിലായി 12 ക്ലസ്റ്ററുക്ലിൽ 152 ട്രെയിനുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. ചെന്നൈ ക്ലസ്റ്ററിലെ 28 സ്വകാര്യ ട്രെയിനുകളിൽ നാലെണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്. മൂന്ന് ട്രെയിനുകൾ കേരളത്തിൽ നിന്ന് സർവീസ് ആരംഭിച്ച് മടങ്ങിയെത്തുന്നവയും, ഒരു ട്രെയിൻ കേരളത്തിലൂടെ കടന്നുപോകുന്നതുമാണ്. കൊച്ചുവേളി-ലുംഡിങ്, കൊച്ചുവേളി-എറണാകുളം, എറണാകുളം-കന്യാകുമാരി, ചെന്നൈ- മംഗലാപുരം എന്നിവയാണ് കേരളത്തിൽ നിന്നും സർവീസ് ആരംഭിയ്ക്കന്നതും, കേരളത്തിലൂടെ കടന്നുപോകുന്നതുമായ സ്വകാര്യ ട്രെയിനുകൾ.

തീവണ്ടികളുടെ സമയക്രമത്തിൽ ഉൾപ്പടെ തീരുമാനമായി. കൊച്ചുവേളി-എറണാകുളം ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. കൊച്ചുവേളിയിൽനിന്നും ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രി 7.50ന് പുറപ്പെട്ട് 11.30ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്നും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 6.45ന് പുറപ്പെട്ട് 10.25ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കോട്ടയം എന്നിവ മാത്രമായിരിയ്ക്കും ഇടയിലുള്ള സ്റ്റോപ്പ്. കന്യാകുമാരി-എറണാകുളം തീവണ്ടി ദിവസേന രാവിലെ ആറു മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് 12ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ദിവസവും ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 8.30ന് കന്യാകുമാരിയിൽ എത്തും നാല് സ്റ്റോപ്പുകളാണ് ഇടയിൽ ഉണ്ടാവുക.

ചെന്നൈ-മംഗലാപുരം ട്രെയിൻ എല്ലാ ചൊവ്വാഴ്ചയും ചെന്നൈയിൽനിന്നും രാത്രി 7.10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 3.50ന് മംഗലാപുരത്ത് എത്തും. മംഗലാപുരത്തുനിന്ന് എല്ലാ ബുധനാഴ്ചയും വൈകീട്ട് 5.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ചെന്നൈയിലെത്തും. എട്ട് സ്റ്റോപ്പുകൾ മാത്രമാണ് ഇടയിൽ ഉണ്ടാവുക. കൊച്ചുവേളി ലുംഡിങ് ട്രെയിൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നും പുറപ്പെടും. തിരികെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലുംഡിങ്ങിൽനിന്നും പുറപ്പെടും 18 സ്റ്റോപ്പുകളാണ് ഇടയിൽ ഉണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :