1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Trisha rumoured to contest on TVK ticket in trichy

വിജയ് ഉപേക്ഷിക്കുന്ന ട്രിച്ചി സീറ്റിൽ തൃഷ മത്സരിക്കുമോ?, തമിഴ്‌നാട്ടിൽ വീണ്ടും വിജയ്- തൃഷ ചർച്ചകൾ

വിജയ് ഒഴിവാക്കുന്ന മണ്ഡലത്തില്‍ നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് തമിഴകത്ത് നിന്നും ഉയരുന്നത്.

vijay trisha
തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി കന്നിയങ്കത്തില്‍ തന്നെ 107 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് നടന്‍ വിജയുടെ തമിഴക വെട്രി കഴകം. ദ്രാവിഡ രാഷ്ട്രീയത്തെ വിറപ്പിച്ച വിജയ് പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയിച്ചത്. ചട്ടപ്രകാരം 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റ് രാജിവെയ്‌ക്കേണ്ടതുണ്ട്. ഇപ്പോഴിതാ വിജയ് ഒഴിവാക്കുന്ന മണ്ഡലത്തില്‍ നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് തമിഴകത്ത് നിന്നും ഉയരുന്നത്. 
 
പെരമ്പൂരില്‍ അര ലക്ഷത്തോളം വോട്ടുകള്‍ക്കും ട്രിച്ചി ഈസ്റ്റില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചത്. ഇതില്‍ പേരമ്പൂര്‍ വിജയ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ട്രിച്ചി ഈസ്റ്റ് സീറ്റില്‍ വിജയ്ക്ക് പകരം തൃഷ സ്ഥാനാര്‍ഥിയാകുമെന്ന് പല അഭ്യൂഹങ്ങളും തമിഴകത്ത് നിന്നും ഉയരുന്നുണ്ട്. വോട്ടെണ്ണല്‍ ദിനത്തില്‍ വിജയെ അഭിനന്ദിക്കാന്‍ തൃഷ നേരിട്ടെത്തിയത് ഈ അഭ്യൂഹങ്ങള്‍ക്ക് കരുത്ത് കൂട്ടിയിട്ടുണ്ട്.
 
തിരെഞ്ഞെടുപ്പ് കാലത്ത് വിജയുടെ വിവാഹമോചന വാര്‍ത്തയും തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെപറ്റിയുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയിരുന്നു. തൃഷ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Breaking News: കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും; എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചു