1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vehicle damaged due to E20 petrol

E20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍ ഉണ്ടായി; വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്

Vehicle damaged due to E20 petrol
E20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍ ഉണ്ടായതിന് പിന്നാലെ വാഹനം ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂരിലെ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. E20 പെട്രോളുമായി ബന്ധപ്പെട്ട പരാതിയില്‍ ഉപഭോക്തൃ കമ്മീഷന്‍ രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഉത്തരവാണിത്. 
 
വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ചെലവായ തുക വാഹനം നിര്‍മ്മാതാവും ഡീലറും നല്‍കണമെന്നാണ് ഉപഭോക്ത കമ്മീഷന്‍ ഉത്തരവിട്ടത്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും നിയമ നടപടികള്‍ക്ക് ചെലവായ തുക തിരികെ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
 
അതേസമയം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത വാഹനമോടിക്കുന്നവര്‍ക്ക് 100% പെട്രോള്‍ തിരഞ്ഞെടുക്കാമെന്നും എന്നാല്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഋ20 ഇന്ധനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയില്‍ കേന്ദ്രത്തിന്റെ എത്തനോള്‍-മിശ്രിത പദ്ധതിയെ ശക്തമായി ന്യായീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക