സിലിണ്ടറുകൾ വാങ്ങാൻ ഇനി ഗ്യാസ് കണക്ഷൻ വേണമെന്നില്ല, സ്വിഗ്ഗി വഴി ഡെലിവറി!
പാചകവാതക സിലിണ്ടറുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും തമ്മില്‍ ധാരണ. ആദ്യമായാണ് ഒരു ഇ കൊമേഴ്‌സ് ആപ്പ് വഴി ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ എച്ച് പി കണക്ഷന്‍ ഇല്ലെങ്കിലും സിലിണ്ടറുകള്‍ വാങ്ങാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളുരുവിലാകും ഇതാദ്യം നടപ്പിലാക്കുക. സിലിണ്ടറുകളൂടെ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഇറാന്‍- യുഎസ് സംഘര്‍ഷം രൂക്ഷമായിരുന്ന ഘട്ടത്തില്‍ രാജ്യത്ത് പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നല്‍കുക. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്പിജി ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് പ്രധാന വിതരണക്കാര്‍.