1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Swiggy begins LPG cylinder delivery in collaboration with Hindustan Petroleum

ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി സഹകരിച്ച് സ്വിഗ്ഗി എല്‍പിജി സിലിണ്ടര്‍ വിതരണം ആരംഭിക്കുന്നു

Swiggy begins LPG cylinder delivery
ഇന്ത്യയില്‍ പാചക വാതക സിലിണ്ടറുകള്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി ചെയ്യുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു. ഒരു ക്വിക്ക്-കൊമേഴ്സ് ആപ്പ് വഴി രാജ്യത്തെ ആദ്യത്തെ എല്‍പിജി ഡെലിവറി സേവനമാണിത്. ഇറാന്‍ സംഘര്‍ഷത്തിനിടെ പാചക വാതക വിതരണത്തില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം വരുന്ന ഈ ലോഞ്ച്, തുടക്കത്തില്‍ 14.2 കിലോഗ്രാം വലിപ്പമുള്ള സാധാരണ സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം വലിപ്പമുള്ള ചെറിയ സിലിണ്ടറുകളായിരിക്കും ഡെലിവറി ചെയ്യുന്നത്.
 
സിലിണ്ടറുകള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള എച്ച്പി ഗ്യാസ് കണക്ഷന്‍ ആവശ്യമില്ലെന്ന് കമ്പനികള്‍ പറഞ്ഞു. ഈ സേവനം തുടക്കത്തില്‍ ബെംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു.
 
അതേസമയം വിലനിര്‍ണ്ണയം അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. പ്രധാനമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പാചക വാതകം വിതരണം ചെയ്യുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എത്തനോള്‍ മിശ്രിതം വേണ്ടേ? 100% പെട്രോളിന് കൂടുതല്‍ വില വരുമെന്ന് നിതിന്‍ ഗഡ്കരി