സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
ജൂലൈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം ഉണ്ടാകും
വൈദ്യുതി നിയന്ത്രണം തുടരാൻ സർക്കാർ. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അതിനാൽ രാത്രികാലങ്ങളിൽ ഇനിയും വൈദ്യുതി നിയന്ത്രണം ആവശ്യമെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
ജൂലൈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഓഗസ്റ്റിലേക്കും നീട്ടാനാണ് സാധ്യത. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാത്രി ഏഴിനും 12 നും ഇടയിൽ അരമണിക്കൂർ ആണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം. ഇത് ചിലപ്പോൾ രണ്ടും മൂന്നും തവണകളിലായാണ് ഏർപ്പെടുത്തുന്നത്. ലോകകപ്പ് കാരണം വൈദ്യുതി ഉപഭോഗം കൂടിയെന്നും വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ സർക്കാർ കുറ്റക്കാരല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ ന്യായീകരണം.