സമയം കളയുന്നത് മാത്രം മെച്ചം, ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചകൾക്കില്ലെന്ന് സിജെപി
ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചയ്ക്കായി പോകില്ലെന്ന് സിജെപി. കഴിഞ്ഞ തവണ ചര്‍ച്ചയ്ക്ക് പോയ സമയത്താണ് പോലീസ് സമരക്കാരെ അക്രമിച്ചതെന്നും അത് ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമാണ് സിജെപിയുടെ നിലപാടെന്ന് സിജെപി വക്താവായ സൗരവ് ദാസ് വ്യക്തമാക്കി. ചര്‍ച്ചയ്ക്കായി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ചര്‍ച്ചകള്‍ക്കായി വരാമെന്നാണ് സിജെപി വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് കേന്ദ്രം തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നീറ്റ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ലയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് തീരുമാനം. എന്നാല്‍ മന്ത്രിസ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.