അനുബന്ധ വാര്‍ത്തകള്‍
- ഹര്‍ത്താല്‍ അക്രമങ്ങള്‍; പോപ്പുലര്‍ ഫ്രണ്ട് അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എസ്.ആര്.ടി.സി.
- ഹർത്താൽ അക്രമം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസ്, 170 അറസ്റ്റ്, 368 പേർ കരുതൽ തടങ്കലിൽ
- പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ
- സംസ്ഥാനത്ത് ഹർത്താലിൽ വ്യാപകമായ അക്രമം, 2 പോലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം, അറുപതോളം വാഹനങ്ങൾ തകർത്തു
- ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല, ആർഎസ്എസിനെതിരെ നിരോധിച്ചിട്ട് എന്തുണ്ടായി? യെച്ചൂരി
പോപ്പുലർ ഫ്രണ്ടിന് ഏർപ്പെടുത്തിയ നിരോധനം പരിഹാരമാർഗ്ഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ശക്തികളുടെ ക്രിമിനൽ പ്രവർത്തികൾക്കെതിരെ കർശന നടപടികളാണ് വേണ്ടതെന്നും ശത്രുതയും ഭീതിയും വളർത്തുന്ന രാഷ്ട്രീയത്തിന് ബുൾഡോസർ രാഷ്ട്രീയമല്ല പരിഹാരമെന്നും യെച്ചൂരി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെയോ മറ്റേതെങ്കിലും ഭീകരവാദ പ്രവർത്തനമ്മ് നടത്തുന്ന സംഘടനയെയോ നിരോധിച്ചതുകൊണ്ട് കാര്യമില്ല. ആർഎസ്എസിനെ മൂന്ന് തവണ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി. ഭീകരതയുടെ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.