അഭിറാം മനോഹർ|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (13:09 IST)
കേന്ദ്രഏജൻസികളുടെ വ്യാപകമായ റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷക്കാലത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിന് പുറമെ എട്ട് സംഘടനകൾക്കാണ് നിരോധനം ബാധകമാകുക.
പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ്
ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട്. എമ്പവർ ഇന്ത്യ ഫൗണ്ടേഷൻ റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം.