സംസ്ഥാനത്ത് ഹർത്താലിൽ വ്യാപകമായ അക്രമം, 2 പോലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം, അറുപതോളം വാഹനങ്ങൾ തകർത്തു

അഭിറാം മനോഹർ| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (14:50 IST)
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായ അക്രമം. എറണാകുളം ജില്ലയിൽ ഹോട്ടൽ അടിച്ചുതകർത്തു. പതിനാറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

അറുപതോളം കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമമുണ്ടായി. പതിനൊന്നോളം ജീവനക്കാർക്ക് അക്രമങ്ങളിൽ പരിക്കേറ്റു. കണ്ണൂരിൽ പെട്രോൾ ബോമ്പുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു. മലപ്പുറത്ത് 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിലാണ്. ഇന്നത്തെ അക്രമങ്ങളിൽ മാത്രം കെഎസ്ആർടിസിക്ക് 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :