അനുബന്ധ വാര്‍ത്തകള്‍
- മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്; ത്രിപുര ഒന്നാമത്
- നാലംഗ കുടുംബത്തിന്റെ മരണകാരണം തണ്ണിമത്തനല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ പച്ച നിറമായി
- ജബല്‍പൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട വൈറലാകുന്ന 'അമ്മയും കുഞ്ഞും' എന്ന ഫോട്ടോ AI-യില്‍ സൃഷ്ടിച്ചത്, മുന്നറിയിപ്പുമായി കളക്ടര്‍
- അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും
- വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം
തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചത്. മെയ് 4 ന് നടക്കുന്ന വോട്ടെണ്ണലിന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും സഹായികളായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോടതിയെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ അത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്ന് തൃണമൂല്‍ ആരോപിച്ചു. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നതെന്ന് പറഞ്ഞു. വോട്ടെണ്ണലിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും തൃണമൂല്‍ വാദിച്ചു.
എന്നാലു ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണല്‍ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹര്‍ജി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.