അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി റിലയൻസ്, ടെക്സാസിൽ റിഫൈനറിക്കായി മുടക്കുക 27. 50 ലക്ഷം കോടി
- ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി
- ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം
- അമേരിക്കൻ ടെക് മേഖലയിൽ കൂട്ട പിരിച്ചുവിടൽ: H-1B വിസയിലുള്ള ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ
- വിശാഖപട്ടണത്ത് 1.6 ലക്ഷം കോടി നിക്ഷേപിക്കാനൊരുങ്ങി റിലയൻസ് : രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഒരുങ്ങുന്നു
എ ഐ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ, ഗുജറാത്തിലെ ജാംനഗറിൽ മെഗാ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസും മെറ്റയും കൈകോർക്കുന്നു!
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഇന്ത്യയിലെ ഡാറ്റാ കൈകാര്യം ചെയ്യല്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ മെറ്റയെ ഈ നീക്കം സഹായിക്കും.
ഇന്ത്യന്‍ എ ഐ രംഗത്ത് വമ്പന്‍ ഡാറ്റ സെന്റര്‍ പദ്ധതിക്കായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (RIL) ആഗോള സോഷ്യല്‍ മീഡിയ ഭീമന്മാരായ മെറ്റയും തമ്മില്‍ കൈകോര്‍ക്കുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ അത്യാധുനിക കാമ്പസില്‍ ഒരു മെഗാ ഗ്രീന്‍ഫീല്‍ഡ് ഡാറ്റാ സെന്റര്‍ (Data Center) സ്ഥാപിക്കാനാണ് ഇരു കമ്പനികളും തമ്മില്‍ കരാറിലെത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഈ കേന്ദ്രം ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഇന്ത്യയിലെ ഡാറ്റാ കൈകാര്യം ചെയ്യല്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ മെറ്റയെ ഈ നീക്കം സഹായിക്കും.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാതെ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന കേന്ദ്ര ഗവണ്മെന്റിന്റെ കര്‍ശനമായ നയങ്ങളുള്ളതിനാല് തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഡാറ്റയുടെ സംഭരണം പൂര്‍ണ്ണമായും മെറ്റയ്ക്ക് ഇന്ത്യയിലാക്കേണ്ടതുണ്ട്. ഈ നീക്കത്തിന് പദ്ധതി സഹായകമാകും. ജാംനഗറിലെ ഡാറ്റാ സെന്റര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും തടസ്സമില്ലാത്തതുമായ എഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ മെറ്റയ്ക്ക് സാധിക്കും. ജാംനഗറിലെ റിലയന്‍സിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തിയായിരിക്കും ഈ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തിക്കുക
റിലയന്‍സ് - മെറ്റ് ഡീല്‍ സാധ്യമാകുന്നതോടെ ടെലികോം-ക്ലൗഡ് വിപണിയില്‍ റിലയന്‍സിന്റെ മേധാവിത്വം ഇനിയും വര്‍ദ്ധിക്കും. ജാംനഗറിലെ വിപുലമായ ഭൂമിയും വൈദ്യുതി സൗകര്യങ്ങളും ഇന്‍ഫ്രാസ്ട്രക്ചറുമാണ് മെറ്റയ്ക്ക് റിലയന്‍സ് നല്കുന്ന സൗകര്യങ്ങള്‍. അതേസമയം ലോകോത്തര കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയും നിക്ഷേപവുമാണ് മെറ്റ ഈ പ്രൊജക്ടിലേക്ക് കൊണ്ടുവരുന്നത്. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ റിലയന്‍സിന്റെ വിപണിമൂല്യം 2 ശതമാനത്തോളമാണ് ഉയര്‍ന്നത്. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ ഹബ്ബുകളിലൊന്നാക്കി ജാം നഗറിനെ മാറ്റാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.