1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sachin pilot thanks congress leaders

ജനാധിപത്യ മൂല്യങ്ങൾക്കായി തുടർന്ന് പ്രവർത്തിക്കും: കോൺഗ്രസ് നേതാക്കൾക്ക് നന്ദി അറിയിച്ച് സച്ചിൻ പൈലറ്റ്

കോൺഗ്രസ്
ജയ്‌പൂർ: വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ പൈലറ്റ്. തന്റേതായ തത്വങ്ങളിലും  വിശ്വസങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ഒരു മെച്ചപ്പെട്ട ഇന്ത്യക്കായി തുടർന്നും പ്രവർത്തിക്കുമെന്നും സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്‌തു.
 
രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സച്ചിൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി,കെസി വേണുഗോപാൽ,അഹമ്മദ് പട്ടേൽ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ ട്വീറ്റ്.
About Writer
അഭിറാം മനോ‌ഹർ
അടുത്ത ലേഖനം
ചാർജിനിട്ട മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, അമ്മയും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു