അനുബന്ധ വാര്‍ത്തകള്‍
- ഇഐഎ കരട് വിജ്ഞാപനം: ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയ്യതി നാളെ
- അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരുക്കേറ്റവർക്ക് രണ്ടുലക്ഷം, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
- ഇറക്കുമതിക്ക് ലൈസൻസ്, ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ നിയന്ത്രണങ്ങളുമായി കേന്ദ്രം
- കൊവിഡ് കാലത്തെ സമരങ്ങൾക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി ഉത്തരവ്
- 10 +2 ഘടന ഒഴിവാക്കി, ഇനി 5+3+3+4; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം
ഇഐഎ വിജ്ഞാപനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി
കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനും കാരണമാകുന്ന ഇ.ഐ.എ. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.
ബിജെപി രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും വിജ്ഞാപനം പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.നേരത്തെയും കരട് ഇഐഎ വിജ്ഞാപനത്തെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.പൊതുജനാഭിപ്രായത്തിന് സമർപ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്‌ച അഭിപ്രായപ്പെട്ടത്.