അനുബന്ധ വാര്‍ത്തകള്‍
- നവവരൻ മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, പട്നയിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കൊവിഡ്
- ട്രംപ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ
- കൊവിഡ് നിരീക്ഷണത്തിലുള്ള എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി, കേസെടുക്കണമെന്ന് ബിജെപി
- വീണ്ടും വിജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ
- തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ: പോളിങ് സമയം നീട്ടാൻ ശുപാർശ
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കൃത്യസമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നും കൊവിഡ് സ്ഥിതി പരിഗണിച്ചുകൊണ്ടുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.
ആര്‍ജെഡി, എല്‍ജെപി എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ എൽജെപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.