അനുബന്ധ വാര്‍ത്തകള്‍
- ബിജെപിയിൽ ചേരിപ്പോര്; കേരളത്തിൽ നടക്കുന്നത് എന്താണ്? ഫേസ്ബുക്കിലെത്തിയ പരാതികളിൽ വിശദീകരണം തേടി അമിത് ഷാ
- മോഹൻലാലിൻറെ പ്രതിച്ഛായയ്ക്ക് കളങ്കം; അമ്മയിലെ കൂട്ടാരാജിയില് പ്രതികരണവുമായി വി മുരളീധരന്
- നിരോധനാജ്ഞ നിലനില്‍ക്കെ കോട്ടയത്ത് സിപിഎം പ്രവർത്തകന്റെ കൈ വെട്ടിമാറ്റി
- 27കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍; ആയുധങ്ങളും പിടിച്ചെടുത്തു
- നീക്കങ്ങള്‍ രഹസ്യവും അതിവേഗവും; രാഹുലും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി
കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടർന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത
ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത
അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിൻവലിച്ചതാണു ഭിന്നതയ്ക്കു കാരണം.
ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്‌ക്കെടുത്തില്ല. ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
എസ്.സേതുമാധവൻ, എ.ഗോപാലകൃഷ്ണൻ, എ.നന്ദകുമാർ, ആർ.സഞ്ജയൻ. എ.ആർ.മോഹനൻ എന്നിവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പി.ആർ. ശശിധരൻ എന്നിവർ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടിലായിരുന്നു. രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്തു.