കോട്ടയം|
Rijisha M.|
Last Modified ഞായര്‍, 24 ജൂണ്‍ 2018 (09:07 IST)
കോട്ടയം ജില്ലയിലെ ചിറക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി (33)യുടെ വലതു കൈയാണ് വെട്ടിമാറ്റിയത്. ഇന്നലെ രാത്രി 8.15നായിരുന്നു നാടിനെ നടുക്കിയ സംഭവം.
ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു അക്രമം. ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് എതിർത്ത ഭാര്യയെ അടിച്ചു വീഴ്ത്തി.
ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തെത്തുടർന്ന് നാട്ടുകാര്‍ രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.