അനുബന്ധ വാര്‍ത്തകള്‍
- ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചുതകര്‍ത്തു
- വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ട്രിനിറ്റി സ്കൂളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
- കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന ആണ് വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; അവർക്ക് മുത്തുക്കുട പിടിച്ച് നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ; എസ്എഫ്ഐ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം
- ‘സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാകട്ടെ’; മഹാരാജാസ് കോളേജ് യൂണിയന് അഭിവാദ്യമറിയിച്ച് ആഷിഖ് അബു
- ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം: സിപിഎം കൗൺസിലറും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ നാലു പേർ പിടിയിൽ
മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു, ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ അറസ്‌റ്റിൽ
മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു, ഒരാളുടെ നില ഗുരുതരം
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ തിങ്കളാഴ്‌ച പുലർച്ചെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്നു. രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു(20) ആണ് മരിച്ചത്.
ഒപ്പം അർജുൻ, വിനീത് എന്നിവർക്ക് പരിക്കേറ്റു. ഇതില്‍ അര്‍ജുന്റെ(19) നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.
അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. അര്‍ജുൻ, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് കാമ്പസ് ഫ്രണ്ടുണ്ട് പ്രവർത്തകർ അറസ്റ്റിലായി. കോളേജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അധ്യയന വർഷം തുടങ്ങുന്നതോടനുബന്ധിച്ച് പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.