അനുബന്ധ വാര്‍ത്തകള്‍
- പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
- കർഷക പ്രക്ഷോഭം ഒത്തുതീർക്കാൻ അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രസർക്കാർ
- വികസനത്തിന് പരിഷ്കരണങ്ങൾ ആവശ്യം, പഴയ പല നിയമങ്ങളും രാജ്യത്തിന് ബാധ്യതയെന്ന് പ്രധാനമന്ത്രി
- പാർലമെന്റ് വളയുമെന്ന് കർഷകർ, പ്രധാനമന്ത്രി ഇടപെട്ടു, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
- കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച, രാജ്യവ്യാപകമായി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ
കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടില്ല, പുതിയ നിയമം കർഷകർക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി
വിവാദമായ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർ ശതിപ്പെടുമെന്നും അതിലൂടെ രാജ്യം തന്നെ വികസിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടെന്നും രാജ്യം പുരോഗതിയിലേക്കുള്ള പാതയിലാണ് ഇപ്പോളുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായി.പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി.കാർഷിക മേഖലകളിൽ കൂടുതൽ നിക്ഷേപം വരും. ഇതിലൂടെ കർഷകരുടെ ലാഭം ഉയരുമെന്നും മോദി കൂട്ടിചേർത്തു.