46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂരില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

ശ്രീനു എസ്| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (10:55 IST)
ഗുരുവായുരില്‍ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ലെന്ന് അറിയിച്ചു. പൂജയും മറ്റു ആചരങ്ങളും നടക്കും. അതേസമയം ഗുരുവായൂര്‍ ഇന്നര്‍ റോഡിനുള്ളിലെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ മുഴുവന്‍ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മൂന്നുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതിനാല്‍ തുലാഭാരം അടക്കമുള്ള വഴിപാടുകള്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രോഗവ്യാപനം ഗുരുതരമായതായി കണ്ടെത്തിയതോടെ ജില്ലാ കളക്ടര്‍ ദേവസ്വം അധികൃതരുമായി അടിയന്തിര ചര്‍ച്ച നടത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :