അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഡിസംബര്‍ 2020 (10:19 IST)
രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഭൂമി പൂജയോടെ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ചടങ്ങ്. 971 കോടി രൂപ ചിലവിൽ 64,500 ചതുരശ്ര മീറ്ററിലാണ് നിർമാണപ്രവർത്തികൾ നടക്കുക. 2022ഓടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രോജക്‌ട്‌സ് ലിമിറ്റഡിനാണ് നിർമാണ കരാർ.
സെൻട്രൽ വിസ്‌ത പദ്ധതി പ്രകാരം നിലവിലുള്ള മന്ദിരത്തിന് സമീപത്തായി തന്നെയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. അതേ സമയം തറക്കില്ലിടാൻ അനുമതി നല്‍കിയെങ്കിലും
പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുകയോ മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീം കോറ്റതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.