1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Muslims should hand over mosque in mathura

മഥുരയിലെ പള്ളി മുസ്ലീംങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണം: പ്രകോപന പ്രസംഗവുമായി യു‌പി മന്ത്രി

മഥുര
യുപി‌യിൽ തിരെഞ്ഞെടുപ്പ് അടുക്കാനിരിക്കെ മഥുര ക്ഷേത്ര വിവാദം ഉയർത്തി ബിജെപി. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന പള്ളി മുസ്ലീങ്ങൾ ഹി‌ന്ദുക്കൾക്ക് കൈമാറണമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
 
അയോധ്യയിലെ പ്രശ്‌നം കോടതി പരിഹരിച്ചെങ്കിലും മഥുരയും വാരണസിയും ഹിന്ദുക്കളെ മുറിവേൽപ്പിക്കിരിക്കുകയാണ്. 1992 ഡിസംബർ 2ന് കർസേവകർ രാമന്റെ കളങ്കം ഇല്ലാതാക്കി. ഇപ്പോൾ അവിടൊരു ക്ഷേത്രം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുള്ള മുസ്ലീങ്ങളെ‌ല്ലാം മതം മാ‌റിയവരാണ്. അവരുടെ ചരിത്രമെടുത്താൽ 200-250 വർഷങ്ങൾക്ക് മുൻപ് അവരുടെ പൂർവികർ ഹിന്ദു മതത്തിൽ നിന്ന് മുസ്ലീം മത‌ത്തിലേക്ക് മാറിയതായി മനസ്സിലാക്കാം.
 
അവരെല്ലാവരും തന്നെ ഘർവാപസി നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നീക്കത്തിലൂടെ താലിബാനെ പിന്തുണയ്ക്കുന്ന മൗലാനകളെയും മൗലവികളെയും തടുക്കാമെന്നും ആന‌ന്ദ് കൂട്ടിചേർത്തു.
അടുത്ത ലേഖനം
ക്രി‌പ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ, വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയി‌ച്ചേക്കും