അഭിറാം മനോഹർ|
Last Modified ശനി, 13 നവംബര്‍ 2021 (18:40 IST)
ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിൽ ഓരോ ബിജെപി പ്രവർത്തകനും മൂന്ന് വീതം കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വർഷം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ വാരണസിയിലെത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തർപ്രദേശിലെ വിജയം 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള വാതിൽ തുറക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.ഓരോ ആളുകളും ബിജെപിക്കു വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. സാധാരണമായ ഒരു തിരെഞ്ഞെടുപ്പല്ല ഇത്തവണത്തേത്. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തണം. അമിത് ഷാ പറഞ്ഞു.