അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (13:17 IST)
പശുക്കൾക്കായി ആംബുലൻസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
515 ആംബുലൻസുകൾ പദ്ധതിക്കായി തയ്യാറാക്കിയിട്ടുണ്ട്. പശുക്കൾക്ക് രാജ്യത്താദ്യമായാണ് ആംബുലൻസ് സൗകര്യം ഒരുക്കുന്നത്. സേവനം ആവശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്റിനറിൽ ഡോക്‌ടറും രണ്ട് സഹായികളും ആംബുലൻസിൽ ഉണ്ടാകും. ഡിസംബറോടെ പരീക്ഷണാടിസ്ഥാനത്തില്‍ മധുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.