1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honey bee Panamaram Chomady

തേനീച്ചയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

Honey-bee
വയനാട്: തേനീച്ചയുടെ കുത്തേറ്റു വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടി മുറ്റത്തെ സ്വദേശി യാക്കോബ് ആണ് തേനീച്ചകളുടെ കുത്തേറ്റു മരിച്ചത്.

റോഡരുകിലെ മരത്തിനു മുകളിലെ തേനീച്ച കൂട്ടിൽ പരുന്ത് കൊണ്ടിയതിനു പിന്നാലെ തേനീച്ചകൾ ഇളകി നടന്ന സമയത്ത് അതുവഴി വന്ന യാക്കോബിനെ തേനീച്ചകൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മീനങ്ങാടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ കുത്തേറ്റു പരിക്കുപറ്റി. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മഥുരയിലെ പള്ളി മുസ്ലീംങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണം: പ്രകോപന പ്രസംഗവുമായി യു‌പി മന്ത്രി