ജിന്നയോ, മുസ്ലീങ്ങളോ അല്ല, ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദി കോൺഗ്രസ്- ഒവൈസി

അഭിറാം മനോഹർ| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (21:21 IST)
ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികൾ ജിന്നയോ മുസ്ലീങ്ങളോ അല്ല കോൺഗ്രസ് ആണെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി.

ചരിത്രം വായിക്കാത്ത ആർഎസ്എസിനെയും ബിജെപിയേയും സമാജ് വാദി പാർട്ടിയേയും ഞാൻ വെല്ലുവിളിക്കുന്നു. ആ സമയത്ത് മുസ്ലീങ്ങളിൽ നവാബുമാർക്കും ബിരുദധാരികൾക്കും മാത്രമായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. മുസ്ലീങ്ങളുടെയോ ജിന്നയുടെയോ കാരണം കൊണ്ടല്ല അന്ന് വിഭജനം സംഭവിച്ചത്. അന്നത്തെ കോൺഗ്രസ് നേതാക്കളാണ് വിഭജനത്തിന് കാരണക്കാർ. ഒവൈസി പറഞ്ഞു.

നേരത്തെ മുഹമ്മദലി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ വിഭജനം നടക്കില്ലായിരുന്നു എന്ന് സുഹേൽദേവ് ഭാരതീയ സമാജ്​വാദി പാർട്ടി നേതാവ് ഒപി രജ്ഭർ പ്രസ്ഥാവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ ഒവൈസിയും രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :