അനുബന്ധ വാര്‍ത്തകള്‍
- മികച്ച കായികനിമിഷങ്ങൾ സമ്മാനിച്ച താരം: മറഡോണയുടെ വേർപടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
- ഫുട്ബോള്‍ രാജാവിനെ അനുസ്മരിച്ച് മെസിയും റൊണാള്‍ഡോയും
- എന്റെ ഭ്രാന്തന് പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു: മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം
- ഒരുദിവസം നമുക്ക് ആകാശത്ത് ഒരുമിച്ചു കളിക്കാം: മറഡോണയുടെ വിയോഗത്തില്‍ പെലെ
- ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ, എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു: മുഖ്യമന്ത്രി
ഫുട്ബോള്‍ ലോകത്തിന് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണ: നരേന്ദ്ര മോദി
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്ബോള്‍ ലോകത്തിന് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. മറഡോണയുടെ വിയോഗത്തെത്തുടര്‍ന്ന് ട്വിറ്ററിലൂടെ ആദരാജ്ഞലി അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഫുട്ബോളിനും കായിക മേഖലയ്ക്കും മികച്ചൊരു താരത്തെയാണ് നഷ്ടമായതെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന് മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ തന്റെ കായിക ജീവിതത്തോട് വിടപറഞ്ഞത്.
അടുത്ത ലേഖനം