1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Maradona passes away

ഫുട്‌ബോള്‍ രാജാവിനെ അനുസ്മരിച്ച് മെസിയും റൊണാള്‍ഡോയും

മറഡോണ
ഫുട്‌ബോള്‍ രാജാവിനെ അനുസ്മരിച്ച് മെസിയും റൊണാള്‍ഡോയും. ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങള്‍ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ് എന്നാണ് ലയണല്‍ മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മറഡോണയുടെ സ്‌നേഹ വാല്‍സല്യങ്ങളും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ താരമാണ് മെസ്സി. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പറഞ്ഞു.
 
അതേസമയം ഫുട്‌ബോളിനും കായിക മേഖലയ്ക്കും മികച്ചൊരു താരത്തെയാണ് നഷ്ടമായതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ തന്റെ കായിക ജീവിതത്തോട് വിടപറഞ്ഞത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മികച്ച കായികനിമിഷങ്ങൾ സമ്മാനിച്ച താരം: മറഡോണയുടെ വേർപടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി