1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling Thiruvananthapuram Fly Dubai

തിരുവനന്തപുരത്ത് 41 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു

Gold-smuggling
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് വന്ന രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കൊണ്ടുവന്ന 41 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചു. എയര്‍ കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്.
 
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി. തൂത്തുക്കുടി സ്വദേശികളായ റഹ്മാന്‍ (41), അബ്ദുല്‍ ഫൈസിന് (26) എന്നിവരാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്ന് എത്തിയ ഫ്ളൈ ദുബായ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇരുവരും വന്നത്.
 
ഇരുവരും 800 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഫുട്‌ബോള്‍ ലോകത്തിന് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണ: നരേന്ദ്ര മോദി