1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Maradona passes away

ഒരുദിവസം നമുക്ക് ആകാശത്ത് ഒരുമിച്ചു കളിക്കാം: മറഡോണയുടെ വിയോഗത്തില്‍ പെലെ

മറഡോണ
ലോകം മുഴുവന്‍ ഇതിസാഹ താരം മറഡോണയുടെ വിയോഗത്തില്‍ ഇന്ന് ദുഃഖത്തിന്റെ ദിവസമായി ആചരിക്കുകയാണ്. മറഡോണയുടെ വിയോഗത്തില്‍ കായിക ലോകം മുഴുവന്‍ വേദന പങ്കുവച്ചു. ഒരുദിവസം നമുക്ക് ആകാശത്ത് ഒരുമിച്ചു കളിക്കാം എന്നായിരുന്നു മറ്റൊരു ഇതിഹാസം പെലെയുടെ കുറിപ്പ്. 
 
തനിക്ക് മഹാനായ സുഹൃത്തിനെയും ലോകത്തിന് ഇതിഹാസത്തെയും നഷ്ടമായെന്നും പെലെ ട്വിറ്ററില്‍ കുറിച്ചു. വിവിധ ക്ലബ്ബുകളും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കൂടാതെ ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് മൗനം ആചരിക്കുകയും ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു: മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം