എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു: മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം

ശ്രീനു എസ്| Last Updated: വ്യാഴം, 26 നവം‌ബര്‍ 2020 (09:43 IST)
എന്റെ ഹീറോ ഇനിയില്ലെന്ന് മറഡോണയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസവും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാഗുലി പറഞ്ഞു. എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്ബോള്‍ കണ്ടതെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഫുട്‌ബോളിനും കായിക മേഖലയ്ക്കും മികച്ചൊരു താരത്തെയാണ് നഷ്ടമായതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ തന്റെ കായിക ജീവിതത്തോട് വിടപറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :